മുഖ്യമന്ത്രിയുടെ ഹെലിക്കോപ്ടര്‍ യാത്ര: റവന്യു മന്ത്രി വിശദീകരണം തേടി

Glint staff
Wed, 10-01-2018 12:41:12 PM ;
Thiruvananthapuram

 E. Chandrasekharan

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഹെലിക്കോപ്ടര്‍ യാത്രയ്ക്ക് പണം അനുവദിച്ച സംഭവത്തില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ റവന്യു സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു. താന്‍ അറിയാതെയാണ് റവന്യു സെക്രട്ടറി പി.എച്ച് കുര്യന്‍ പണം അനുവദിച്ചതെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം  ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയ വിഷയത്തില്‍ ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്നാണ് പറഞ്ഞരിക്കുന്നത്.

 

നേരത്തെ ഇടുക്കിയിലെ കൈയേറ്റ വിഷയത്തിലും കുറിഞ്ഞി ഉദ്യാനത്തിന്റെ കാര്യത്തിലും റവന്യു സെക്രട്ടറിക്കെതിരെ സി.പി.ഐ രംഗത്തുവന്നിരുന്നു. താന്‍ അറിയാതെ തീരുമാനങ്ങളെക്കുന്നതിലുള്ള വിയോജിപ്പ് പല ഘട്ടത്തിലും റവന്യു മന്ത്രി റവന്യു സെക്രട്ടറിയെ നേരിട്ടറിയിക്കുകയും ചെയ്തിരുന്നു.

 

Tags: