എ.കെ.ജിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ വി.ടി ബല്‍റാമിന് അനുകൂലമായി പോസ്റ്റ് ഇട്ട സിവിക് ചന്ദ്രന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു.സി.പി.എമ്മുകാര്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം, ആത്മാഭിമാനമുള്ള ഏത് കോണ്‍ഗ്രസുകാരനെയും പോലെ സഹികെട്ടാകണം വി.ടി. ബല്‍റാം ഏ.കെ.ജിയെക്കുറിച്ച് പരാമര്‍ശിച്ച് പോയത് എന്നാണ് സിവിക് ചന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കുറിപ്പ് വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ഉച്ചയോടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ലഭ്യമല്ലാതായത്. പരാതികളെ തുടര്‍ന്നാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും ജനുവരി 14 വരെ അക്കൗണ്ട് ലഭ്യമാവില്ലെന്ന അറയിപ്പാണ് ഫെയ്സബുക്ക് അധികൃതര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി മുതല്‍ എം.കെ. ഗാന്ധി വരെയുള്ളവരെക്കുറിച്ചു എന്തു പുലയാട്ടും പറയാം. എന്തു ലൈംഗികാപവാദവും എന്തു ലെംഗികാപവാദവും പ്രചരിപ്പിപ്പിക്കാം. തിരിച്ചു കമാന്നൊരക്ഷരം മിണ്ടിപ്പോകരുത്. സഖാക്കളുടെ ഒളിവുജീവിതം വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞിരുന്നു.