ടി.പി കേസ്: വി.ടി ബല്‍റാം എം.എല്‍.എയെ ചോദ്യം ചെയ്തു

Glint staff
Fri, 05-01-2018 04:53:01 PM ;
Thrithala

vt balram

ടി.പി കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തെ വിമര്‍ശിച്ച് വി.ടി ബല്‍റാം ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനെ അടിസ്ഥാനമാക്കി ബി.ജെ.പി പാലക്കാട് ജില്ലാ സെക്രട്ടറി പി.രാജീവ് നല്‍കിയ പരാതിയിലാണ് നടപടി.

 

ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പിന്നിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിക്കാതെ അന്ന് അധികാരത്തിലായിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് ഫേസ്ബുക് പോസ്റ്റില്‍ ബല്‍റാം ആരോപിച്ചിരുന്നു. ഇതിന്റെ വിശദീകരണമാണ് തൃത്താലയിലെത്തി ക്രൈം ബ്രാഞ്ച് സംഘം ബല്‍റാമില്‍ നിന്ന് തേടിയത്. കോണ്‍ഗ്രസിന്റെ അഡ്ജസ്റ്റ്‌മെന്റ് രാഷ് ട്രീയത്തിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ റിപ്പോര്‍ട്ടിലെ നടപടിയെന്നും ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ് ട്രീയം അവസാനിപ്പിക്കണമെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ പറഞ്ഞിരുന്നു.

 

സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കത്തില്‍ പേരുള്ളവര്‍ക്കെതിരെയെല്ലാം കേസ് എടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നപ്പോഴായിരുന്നു ബല്‍റാമിന്റെ ഈ പോസ്റ്റ്.

 

Tags: