ഓഖി: നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും

Glint staff
Fri, 22-12-2017 01:14:21 PM ;
Thiruvananthapuram

cyclone-ockhi

ഓഖി ദുരന്തത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം വരുന്ന ചൊവ്വാഴ്ച കേരളത്തിലെത്തും. ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 26 മുതല്‍ 29 വരെയാണ്  സന്ദര്‍ശനം നടത്തുക.

 

തീരദേശ മേഖലയിലെ നാശനഷ്ടങ്ങള്‍ സംഘം വിലയിരുത്തും. കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം സന്ദര്‍ശനത്തിനു ശേഷമാകും തീരുമാനിക്കുക.നേരത്തെ 7340 കോടിയുടെ സമഗ്ര പാക്കേജും അടിയന്തര സഹായമായി 422 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

 

 

Tags: