ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്; കേരളം കിരീടം നിലനിര്‍ത്തി

Glint staff
Fri, 22-12-2017 12:30:42 PM ;
Chandigarh

 kerala-team

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായി 20ാം തവണയാണ് കേരളം ചാംപ്യന്മാരാവുന്നത്. മേളയുടെ ആദ്യ രണ്ട് ദിനങ്ങളില്‍ ഹരിയാനക്ക് പിന്നിലായിരുന്ന കേരളം, നാലം ദിനത്തിലെ ഉജ്ജ്വല പ്രകടനത്തിലൂടെയാണ് പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയത്.നാലാം ദിനം നടന്ന ഒമ്പതു ഫൈനലുകളില്‍ നിന്നു മൂന്നു വീതം സ്വര്‍ണവും വെള്ളിയും രണ്ടു വെങ്കലവുമാണ് കേരളം നേടിയത്. 9 സ്വര്‍ണവും 9 വെള്ളിയും 6 വെങ്കലവുമടക്കം 86 പോയിന്റോടെയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഹരിയാനയ്ക്ക് 53 പോയിന്റുകളാണ് ലഭിച്ചത്.

 

 

ഇന്ന് 1,500 മീറ്ററില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കേരളം സ്വര്‍ണം നേടി പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പിയും ആണ്‍കുട്ടികളില്‍ ആദര്‍ശ് ഗോപിയുമാണ് ഒന്നാമതെത്തിയത്.

 

 

 

Tags: