പണക്കാരനാണ് കടലില്‍പോയതെങ്കില്‍ ഇതാകുമായിരുന്നോ സ്ഥിതി? ജേക്കബ് തോമസ്

Glint staff
Sat, 09-12-2017 05:27:49 PM ;
Thiruvananthapuram

jacob_thomas

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്.സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അതിനാല്‍ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ ഭയക്കുന്നുവെന്നും ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു.ഓഖി ചുഴലിക്കാറ്റില്‍ എത്ര പേര്‍ മരിച്ചുവെന്നോ എത്ര പേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരനാണ് കടലില്‍പോയതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നോ സ്ഥിതി എന്നും ജേക്കബ് തോമസ് ചോദിച്ചു. തിരുവനന്തപുരത്ത് രാജ്യാന്തര അഴിമതി വിരുദ്ധ ദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തന്നെ തുടരുകയും കയ്യേറ്റക്കാര്‍ വമ്പന്‍മാരായി മാറുകയും ചെയ്യും.അഴിമതിക്കാര്‍ ഐക്യത്തിലാണ്, അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ ആവശ്യമായി വരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.സുനാമി ഫണ്ട് കൃത്യമായി ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ കാണുന്ന് പ്രശനങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ജേക്കബ്ബ് തോമസ് പറയുന്നു.

 

 

Tags: