മതനിന്ദ ആരോപിച്ച് പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു

Glint desk
Sat, 17-10-2020 12:51:17 PM ;

പാരീസില്‍ മതനിന്ദ ആരോപിച്ച് ചരിത്രാധ്യപകനെ തലയറുത്ത് കൊന്നു. അധ്യാപകനായ സാമുവല്‍ പാറ്റിയാണ് കൊല്ലപ്പെട്ടത്. കൊലയാളി പിന്നീട് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോണ്‍ഫ്‌ലാന്‍സ് സെന്റ് ഹോണറിനിലെ ഒരു സ്‌കൂളിന് സമീപം വെള്ളിയാഴ്ച വെകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഫ്രഞ്ച് തീവ്രവാദ വിരുദ്ധ സേന വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പ്രവാചന്റെ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളെ കാണിച്ചതില്‍ അധ്യാപകനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒരുമാസം മുമ്പായിരുന്നു സംഭവം. മുസ്ലിം വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ നിന്നും പുറത്ത് പോകാന്‍ ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു കാര്‍ട്ടൂണ്‍ കാണിച്ചത്.

Tags: