ഇന്ത്യയുടെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നു; ആപ്പുകള്‍ നിരോധിച്ചതിനെതിരെ ചൈന

Glint desk
Thu, 03-09-2020 04:39:58 PM ;

ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചു കൊണ്ടുള്ള ഇന്ത്യയുടെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈന. ചൈനീസ് നിക്ഷേപകരുടെയും സേവനദാതാക്കളുടെയും നിയമപരമായ താല്‍പര്യങ്ങളെ ഹനിക്കുന്നതാണ് തീരുമാനമെന്നും തെറ്റ് തിരുത്താന്‍ ഇന്ത്യ തയ്യാറാകണമെന്നും ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് ഗയോ ഫെങ് പറഞ്ഞു.

ജനപ്രിയ വീഡിയോ ഗെയിം പബ്ജി ഉള്‍പ്പടെയുളള 118 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഗെയിം ആപ്പുകളായ കാംകാര്‍ഡ്, ബെയ്ഡു, കട്കട്, ട്രാന്‍സെന്‍ഡ് തുടങ്ങിയവയും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്. ടിക് ടോക് അടക്കം നേരത്തേ 50 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു.

Tags: