ജന്മനാട്ടിലെ മെലാനിയ ട്രംപിന്റെ പ്രതിമ അഗ്നിക്കിരയായി

Glint desk
Thu, 09-07-2020 05:47:37 PM ;

 

അമേരിക്കന്‍ പ്രഥമവനിത മെലാനിയ ട്രംപിന്റെ ജന്മനാടായ സ്ലോവേനിയയിലെ പ്രതിമ അഗ്നിക്കിരയായി. അമേരിക്ക സ്വാതന്ത്രദിനം ആഘോഷിച്ച ജൂലൈ നാലിനാണ് മെലാനിയയുടെ പ്രതിമ അഗ്നിക്കിരയായത്. പ്രതിമയുടെ അവശിഷ്ടം സംഭവസ്ഥലത്ത് നിന്നും നീക്കം ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

പ്രതിമ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മെലാനിയയുടെ ഓഫീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. നേരത്തെ മറ്റൊരു സ്ലോവേനിയന്‍ നഗരത്തില്‍ സ്ഥാപിച്ചിരുന്ന ട്രംപിന്റെ പ്രതിമയും അഗ്നിക്കിരയായിരുന്നു. 

മെലാനിയയുടെ പ്രതിമ നീക്കം ചെയ്യാനുണ്ടായ യഥാര്‍ത്ഥ കാരണം അറിയില്ലെന്നും രാഷ്ടീയ കാരണങ്ങളും ട്രംപിന്റെ നയങ്ങളും ആകാം ഇതിലേക്ക് നയിച്ചതെന്നുമാണ് സംഭവത്തെക്കുറിച്ച് പ്രതിമ നിര്‍മിച്ച ശില്‍പിയുടെ അഭിപ്രായം. ബെര്‍ലിന്‍ സ്വദേശിയായ ബ്രാഡ് ഡൗണിയാണ് മരത്തില്‍ മെലാനിയയുടെ പ്രതിമ നിര്‍മിച്ചത്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മെലാനിയ ധരിച്ച വസ്ത്രങ്ങളുടെ മാതൃകയാണ് ശില്‍പ്പത്തിനും നല്‍കിയിരുന്നത്.  

 

Tags: