ഓസ്ട്രിയയുടെ തലസ്ഥാന നഗരത്തില്‍ ബൈക്കുകള്‍ക്ക് വിലക്ക്

Glint desk
Mon, 29-06-2020 11:48:36 AM ;

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയുടെ സിറ്റി സെന്ററില്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി അധികൃതര്‍. ഇലക്ട്രിക് ബൈക്കുകള്‍ മുതല്‍ സൂപ്പര്‍ ബൈക്കുകള്‍ക്ക് വരെ ഈ വിലക്ക് ബാധകമാകും. സ്‌പോര്‍ട്‌സ് കാറുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

സിറ്റി സെന്ററില്‍ പാര്‍ക്കിങും നിരോധിച്ചിട്ടുണ്ട്. സ്വന്തമായി ഗ്യാരേജ് ഉള്ളവര്‍ക്കും പാര്‍ക്കിങ് പെര്‍മിറ്റ് ഉള്ളവര്‍ക്കും ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കുന്നുണ്ട്. വിലക്ക് പരിസ്ഥിതി സൗഹാര്‍ദമായ വാഹനങ്ങളെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം എതിര്‍പ്പുമായി മുന്നോട്ട് വന്നിരുന്നു. സിറ്റി സെന്ററില്‍ വാഹനങ്ങള്‍ വിലക്കുന്നത് ഉചിതമല്ലെന്നാണ് ഇവരുടെ വാദം. ഈ വിലക്ക് നഗരത്തിലെ റിങ് റോഡുകളില്‍ ബാധകമല്ല. ഇവിടെ എല്ലാ വാഹനങ്ങളും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഓസ്ട്രിയയിലെ മറ്റൊരു നഗരമായ ടൈറോള്‍ സംസ്ഥാനത്ത് മോട്ടോര്‍ സൈക്കിളുകള്‍ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നിയമവും വരുന്നത്. ഇവിടെ സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മോട്ടോര്‍ സൈക്കിള്‍ റേസുകള്‍ക്ക് ഉതകുന്ന യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച റോഡുകളാണ് ടിറോളിലുള്ളത്. 

Tags: