പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു

Glint desk
Fri, 22-05-2020 04:40:22 PM ;

പാക്കിസ്ഥാനില്‍ യാത്രാവിമാനം കറാച്ചിയില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട്. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പി.കെ 8303 എന്ന എയര്‍ബസ് എ-320 വിമാനമാണ് തകര്‍ന്നത്.  വിമാനത്തില്‍ 99 യാത്രക്കാരും 8 ജീവനക്കാരും ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.. രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും കറുത്ത പുക പ്രദേശത്ത് നിറഞ്ഞിരിക്കുന്നതിനാല്‍ അകത്തേക്ക് കയറാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. അപകടത്തെ തുടര്‍ന്ന് കറാച്ചി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.

ലാന്‍ഡിങ്ങിന് തൊട്ട് മുന്‍പ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. കോളനിയിലെ 8 വീടുകള്‍ തകര്‍ന്നു. ഇവിടുത്തെ പരിക്കേറ്റ 20 താമസക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് ലോക്ക്ഡൗണ്‍ ഇളവ് നല്‍കി വിമാന സര്‍വീസ് പാകിസ്ഥാന്‍ അനുമതി നല്‍കിയത്.

2016ല്‍ പാകിസ്ഥാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് വീണ് 40 ആളുകള്‍ മരിച്ചിരുന്നു. 

Tags: