ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില മെച്ചപ്പെടുന്നു

Glint desk
Thu, 09-04-2020 11:35:54 AM ;

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൊറോണ രോഗം ബാധിച്ചതിനെ തുടര്‍ന്ന് സ്വയം ഐസൊലേഷന്‍ എടുത്തുവെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലണ്ടനില്‍ സെന്റ് തോമസ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ചികില്‍സയിലായിരുന്ന ബോറിസ് ജോണ്‍സന്റെ നില മെച്ചപ്പെട്ടുവെന്നും ഇപ്പോള്‍ കിടക്കയില്‍ ഇരിക്കുകയും ക്ലിനിക്കല്‍ ടീമുമായി നല്ല രീതിയില്‍ ഇടപഴകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

തീവ്രപരിചരണത്തിലുള്ള പ്രധാനമന്ത്രിക്ക് സെന്റ് തോമസ് ആശുപത്രിയില്‍ മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പ്രമുഖ ശ്വാസകോശ വിദഗ്ദന്‍ ഡോ.റിച്ചാര്‍ഡ് ലീച്ചാണ് ബോറിസ് ജോണ്‍സന്റെ പരിചരണത്തില്‍ നേതൃത്വം വഹിക്കുന്നത്. 

Tags: