ലോകാരോഗ്യ സംഘടനയ്ക്ക് ഫണ്ട് നല്‍കില്ലെന്ന് ട്രംപ്

Glint desk
Wed, 08-04-2020 11:08:15 AM ;

ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണവൈറസ് മഹാമാരിയില്‍ ലോകാരോഗ്യ സംഘടന ചൈനയോട് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന ധനസഹായം നിര്‍ത്തി വയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ലോകാരോഗ്യ സംഘടനയുടെ പ്രധാന ധനസ്രോതസ് യു.എസ് ആണെന്നും ധനസഹായം നല്‍കുന്നത് നിര്‍ത്തി വയ്ക്കുന്നത് ആലോചിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ മിനിറ്റുകള്‍ക്കകം അതേ പത്ര സമ്മേളനത്തില്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അതേപ്പറ്റി ആലോചിക്കുന്നതേയുള്ളു എന്നും ട്രംപ് പറഞ്ഞു. 

ലോകാരോഗ്യ സംഘടനയ്ക്ക് എതിരെ ട്വിറ്ററിലൂടെയും ട്രംപ് പ്രതികരിച്ചു. തങ്ങളുടെ അതിര്‍ത്തി ചൈനയ്ക്ക് തുറന്നു കൊടുക്കണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. അവരുടെ ഉപദേശം താന്‍ നേരത്തെ തള്ളി എന്നും എന്തുകൊണ്ടാണ് അവര്‍ അമേരിക്കയ്ക്ക് തെറ്റായ ഉപദേശം നല്‍കിയതെന്നും ട്രംപ് ട്വീറ്റില്‍ ചോദിച്ചു. 

Tags: