ലോകത്തിലെ ഏറ്റവും വലിയ ഫയര്‍വര്‍ക്കിനുള്ള റെക്കോര്‍ഡ് ഇനി അമേരിക്കയ്ക്ക് സ്വന്തം

Glint Desk
Wed, 12-02-2020 02:57:23 PM ;

1,270കിലോഗ്രാം ഭാരമുള്ള ഫയര്‍ ഷെല്‍ കൊണ്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ഫയര്‍ വര്‍ക്ക് യു.എസിലെ കൊളൊറാഡോയില്‍ വിക്ഷേപിച്ചു. ഇതിലൂടെ യു.എസ് ഏറ്റവും വലിയ ഫയര്‍വര്‍ക്ക് നടത്തിയതിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്. 1,270 കിലോഗ്രാം ഭാരമുള്ള ഈ ഫയര്‍വര്‍ക്ക് 2200 അടി പറന്നു പൊങ്ങിയതിന് ശേഷമാണ് പൊട്ടിത്തെറിച്ചത്. 

ഏറ്റവും വലിയ ഫയര്‍വര്‍ക്ക് നടത്തിയതിനുള്ള ഗിന്നസ് റെക്കോഡ് ഇതുവരെ യു.എ.ഇയ്ക്ക് സ്വന്തമായിരുന്നു. 2018ല്‍ 1088 കിലോഗ്രാം ഭാരമുള്ള ഫയര്‍ ഷെല്ല് പൊട്ടിച്ചാണ് യു.എ.ഇ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഈ റെക്കോഡാണ് അമേരിക്ക മറികടന്നിരിക്കുന്നത്. യു.എ.ഇയുടെ ഫയര്‍വര്‍ക്കിനേക്കാള്‍ 181 കിലോഗ്രാം ഭാരം കൂടുതലുള്ള ഫയര്‍വര്‍ക്കാണ് കൊളൊറാഡോയില്‍ നടത്തിയത്. 

കൊളൊറാഡോയിലെ സ്‌ക്കി റിസോര്‍ട്ടിലാണ് ഫയര്‍ വര്‍ക്ക് നടന്നത്. ഫയര്‍ ഷെല്‍ പൊട്ടിയതിന് ശേഷം ആകാശം ചുവന്ന് തുടുത്തു. ടിം ബോര്‍ഡന്‍ ആണ് ഇതിന്റെ നേതാവ്. കഴിഞ്ഞവര്‍ഷവും ഇദ്ദേഹം ഫയര്‍വര്‍ക്ക് നടത്താന്‍ ശ്രമിച്ചിരുന്നു എങ്കിലും അത് പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണ അത് പൂര്‍ണ്ണവിജയത്തിലെത്തിക്കാന്‍ ടിം ബോര്‍ഡന് കഴിഞ്ഞു. 

 

Tags: