കാന്റീനില്‍ നിന്ന് ഭക്ഷണം മോഷ്ടിച്ചു; സിറ്റിഗ്രൂപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Glint Desk
Tue, 04-02-2020 05:49:32 PM ;

കാന്റീനില്‍ നിന്ന് ഭക്ഷണം മോഷ്ടിച്ച് പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ സിറ്റി ഗ്രൂപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ഇതിന്റെ പേരില്‍ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ സിറ്റി ഗ്രൂപ്പിന്റെ ബോണ്ട് ട്രേഡിംഗ് മേധാവിയായ പരാസ് ഷായെയാണ് സ്ഥാപനം സസ്‌പെന്‍ഡ് ചെയ്തത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

ഏഴു വര്‍ഷത്തോളം എച്ച്.എസ്.ബി.സിയില്‍ ജോലിചെയ്ത ശേഷമാണ് പരാസ് ഷാ സിറ്റിഗ്രൂപ്പിന്റെ ഭാഗമാകുന്നത്. സിറ്റി ഗ്രൂപ്പിന്റെ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ കാന്റീനില്‍ നിന്ന് സാന്റ് വിച്ച് അടക്കമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ 1.32 മില്യണ്‍ ഡോളര്‍ (ഏകദേശം 9.30 കോടിയോളം രൂപ) വാങ്ങുന്ന ഉദ്യോഗസ്ഥനായ പരാസ് ഷാ മോഷ്ടിച്ചെന്നാണ് ആരോപണം. 

എന്നാല്‍ ഇതുവരെ സംഭവത്തെക്കുറിച്ച് പരാസ് പ്രതികരിച്ചിട്ടില്ല. സിറ്റി ഗ്രൂപ്പും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല. 

 

Tags: