സുലൈമാനിയുടെ മരണം വിശദീകരിച്ച് ട്രംപ്

Glint Desk
Sun, 19-01-2020 12:44:23 PM ;

 Suleimani and Donald Trump

ജനറല്‍ ഖാസിം സുലൈമാനിക്കെതിരായ യു.എസ്. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെള്ളിയാഴ്ച രാത്രി ട്രംപിന്റെ വസതിയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി യോഗത്തിലായിരുന്നു യു.എസ് പ്രസിഡന്റിന്റെ വാക്കുകള്‍. 

ആകാശത്ത് ക്യാമറ നിരീക്ഷണത്തില്‍ കൗണ്ട് ഡൗണ്‍ ഉള്‍പ്പെടെ നടത്തി. സുലൈമാനി നമ്മുടെ രാജ്യത്തെക്കുറിച്ച് മോശം കാര്യങ്ങളാണ് പറഞ്ഞത്. യു.എസിനെ ആക്രമിക്കാന്‍ പോകുകയാണെന്ന് സുലൈമാനി പറഞ്ഞു. നമ്മുടെ ജനങ്ങളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. എത്രയാണ് ഇങ്ങനെ കേട്ടുകൊണ്ടിരിക്കുക. 

സൈനിക ഉദ്യോഗസ്ഥര്‍ തല്‍സമയം വിവരങ്ങള്‍ കൈമാറിയിരുന്നു. സുരക്ഷയുള്ള കാറിലായിരുന്നു അവര്‍ യാത്ര ചെയ്തിരുന്നത്. പെട്ടെന്നൊരു മുഴക്കത്തോടെയാണ് അവര്‍ മരിച്ചത്. സര്‍ അവര്‍ മരിച്ചു എന്നാണ് സൈന്യത്തില്‍ നിന്ന് ലഭിച്ച സന്ദേശം എന്ന് ട്രംപ് പറഞ്ഞു.

 

 

Tags: