പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

Glint Desk
Fri, 15-02-2019 01:46:16 PM ;

 US-and-Pakistan

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ രൂക്ഷമായ വിമര്‍ശനവുമായി അമേരിക്ക. തീവ്രവാദസംഘങ്ങള്‍ക്ക് പിന്തുണയും അഭയും നല്‍കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടു.പാക്കിസ്ഥാന്‍ ആസ്ഥാനമായ ജെയ്‌ഷെ ഇ മുഹമ്മദ് സംഘടന പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു.  ഇതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം.

 

തീവ്രവാദത്തെ നേരിടാനായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിന്നുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്താനേ ഈ ആക്രമണം സഹായിക്കൂ എന്നും അമേരിക്ക മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

 

 

 

 

Tags: