ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

Glint Staff
Tue, 02-10-2018 05:43:11 PM ;
Stockholm

physics nobel prize 2018

ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരായ ആര്‍തര്‍ ആഷ്‌കിന്‍, ജെറാര്‍ഡ് മൗറൊ,  കനേഡിയന്‍ ശാസ്ത്രജ്ഞ ഡോണ സ്ട്രിക്ലാന്‍ഡ് എന്നിവര്‍ പങ്കിട്ടു.

 

അതിസൂഷ്മ വേധശേഷിയുള്ള ലേസര്‍ കണ്ടുപിടിച്ചതിനാണ് പുരസ്‌കാരം. കണ്ണുകളുടെ നവീന ലേസര്‍ ശസ്ത്രക്രിയയ്ക്ക് വഴിതുറന്ന കണ്ടുപിടിത്തമാണ് ഇവര്‍ നടത്തിയത്. കഴിഞ്ഞ 55 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഒരു വനിത ഭൗതികശാസ്ത്ര നൊബേല്‍ നേടുന്നത്. ഈ വിഭാഗത്തില്‍ നൊബേല്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയുമാണ് ഡോണ.

 

Tags: