രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; ഒമിക്രോണും പടരുന്നു

Glint Desk
Wed, 05-01-2022 10:27:27 AM ;

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം 58,000 ആയി. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒറ്റ ദിവസം 56 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 5 ശതമാനം ആയി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2135 ആയി. രോഗവ്യാപനം തീവ്രമായതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കര്‍ഫ്യൂവിലേക്ക് നീങ്ങുകയാണ്. രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്ന് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കി.

 

Tags: