ആയുധശേഖരവുമായി ഡല്‍ഹിയില്‍ ആറ് ഭീകരര്‍ പിടിയില്‍; പാക് പരിശീലനം ലഭിച്ചെന്നും റിപ്പോര്‍ട്ട്

Glint Desk
Tue, 14-09-2021 07:29:27 PM ;

പാകിസ്താനില്‍ നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരര്‍ ഉള്‍പ്പെടെ 6 ഭീകരവാദികള്‍ പിടിയില്‍. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലാണ് ഭീകരരെ പിടികൂടിയത്. സ്‌ഫോടക വസ്തുക്കളും തോക്കുകളും ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഭീകരര്‍ പിടിയിലായത്. ചിലയിടങ്ങളില്‍ ഇപ്പോഴും റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു. പിടിയിലായ ഭീകരര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താനും ആക്രമണങ്ങള്‍ നടത്താനും ലക്ഷ്യമിട്ടിരുന്നതായി സ്‌പെഷ്യല്‍ സെല്‍ പറയുന്നു.

Tags: