സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് പ്രഖ്യാപിച്ച് സ്റ്റാലിന്‍

Glint desk
Wed, 12-05-2021 06:56:24 PM ;

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഇന്‍സെന്റീവ് നല്‍കുക. കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായ ഘട്ടത്തില്‍ മൂന്ന് മാസത്തേക്കാകും ഇവര്‍ക്ക് ഇന്‍സെന്റീവ് അനുവദിക്കുക. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള മാസങ്ങളിലായി മുപ്പതിനായിരം രൂപയാണ് ഡോക്ടര്‍മാര്‍ക്ക് നല്‍കുക. നഴ്സുമാര്‍ക്ക് ഇത് ഇരുപതിനായിരമാണ്. കൊവിഡ് 19 വാര്‍ഡുകളിലെ ജീവനക്കാര്‍ക്ക് പതിനയ്യായിരം രൂപയും നല്‍കും. ഇതിനു പുറമേ ഹൗസ് സര്‍ജന്‍സി ചെയ്യുന്നവര്‍ക്ക് ഇരുപതിനായിരം രൂപ നല്‍കുമെന്നും സ്റ്റാലിന്‍ അറിയിച്ചു.

ഇതുവരെ തമിഴ്നാട്ടില്‍ കൊവിഡ് 19 ബാധിച്ച് 43 ഡോക്ടര്‍മാര്‍ മരിച്ചുവെന്നും ഇവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സിംഗപൂര്‍, ചൈന എന്നിവിടങ്ങളില്‍ നിന്നായി ഓക്സിജന്‍ ടാങ്കുകള്‍ ശേഖരിക്കാനുള്ള നടപടിയും സ്റ്റാലിന്‍ തുടങ്ങി കഴിഞ്ഞു. ആശുപത്രികളിലെ സൗകര്യം വര്‍ദ്ധിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: