രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം, സംസ്ഥാനങ്ങള്‍ ആശങ്കയില്‍

Glint desk
Fri, 02-04-2021 10:26:58 AM ;

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നുവെന്ന് കണക്കുകള്‍. പ്രതിദിന കണക്ക് 80,000 കടന്നേക്കുമെന്നാണ് കരുതുന്നത്. ഏപ്രില്‍ മൂന്നാം വാരത്തോടെ രോഗവ്യാപനം തീവ്രമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനിതക വ്യതിയാനം സംഭവിച്ച വൈറസിന് തീവ്രശേഷിയെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൊവിഡ് ബാധിതരുടെ മരണനിരക്ക് കൂടുന്നതും കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ ആശങ്കയിലാക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 43,000ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധ നിരക്ക് ഉയരുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമാകുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം ഘട്ട വാക്‌സിനേഷന്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags: