മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ ഇന്ന് മുതല്‍

Glint desk
Mon, 01-03-2021 11:04:55 AM ;

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ഇന്ന് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്ന് മുതല്‍ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗജന്യമാണ്. പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കോവിഡ് വാക്സിന്‍ രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. വാക്സിനെടുക്കാന്‍ സൗകര്യപ്രദമായ കേന്ദ്രങ്ങളും ദിവസവും തിരഞ്ഞെടുക്കാം. 60 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്‍മാര്‍ക്കും 45-നും 59-നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍.

കോവിന്‍ പോര്‍ട്ടല്‍ വഴിയും (https://www.cowin.gov.in) ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ എന്നിവ നല്‍കണം. മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കാന്‍ ഒറ്റത്തവണ പാസ്വേഡ് അയച്ച് പരിശോധന നടത്തും.

Tags: