സ്റ്റേഡിയത്തിന് മോദിയുടെ പേര്; വിശദീകരണവുമായി ഗുജറാത്ത് സര്‍ക്കാര്‍

Glint desk
Thu, 25-02-2021 12:13:36 PM ;

മൊട്ടേറ സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതില്‍ വിശദീകരണവുമായി ഗുജറാത്ത് സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് ലോകത്തെ ഏറ്റവും വലി ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേറ മൈതാനത്തിന്റെ പേര് മാറ്റിയത്. നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം എന്നാണ് മൊട്ടേറ ഇനി അറിയപ്പെടുക. പ്രസിഡന്റ് രാംനാഥ് കോവിന്ദാണ് നവീകരിച്ച ക്രിക്കറ്റ് സ്‌റ്റേഡിയം രാജ്യത്തിന് സമര്‍പ്പിച്ചത്. 

സ്റ്റേഡിയം സര്‍ദാര്‍ പട്ടേലിന്റെ പേരിലല്ല അറിയപ്പെട്ടിരുന്നത് എന്നും മൊട്ടേര സ്റ്റേഡിയം എന്നാണ് ഇതുവരെ അറിയപ്പെട്ടിരുന്നതെന്നും അതിനാല്‍ തന്നെ നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന പുനര്‍നാമകരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വ്യക്തമാക്കി.

Tags: