രാജ്യത്ത് സജീവ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍

Glint desk
Tue, 23-02-2021 06:29:22 PM ;

രാജ്യത്ത് നിലവില്‍ സജീവമായ ആകെ കൊവിഡ് കേസുകളുടെ 38 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര 37%, കര്‍ണാടക 4%, തമിഴ്നാട് 2.78% എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന കേസുകള്‍ എന്നാണ് വിവരം. രാജ്യത്ത്  സജീവ കേസുകള്‍ ഒന്നര ലക്ഷത്തിനും താഴെയെത്തി. പ്രതിദിന മരണനിരക്ക് ശരാശരി 100ല്‍ താഴെയായി തുടരുന്നു. 

രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5.19 ശതമാനമാണ്. പോസിറ്റിവിറ്റ് നിരക്കില്‍ ഏതാനും ആഴ്ചകളായി ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 1,17,64,788 പേര്‍ക്കാണ് കൊവിഡ് വാക്സിന്‍ നല്‍കിയത്.

Tags: