നിയമം പിന്‍വലിച്ചാല്‍ മാത്രം തിരിച്ച് പോക്കെന്ന് കര്‍ഷകര്‍; എട്ടാംവട്ട ചര്‍ച്ചയും പരാജയം

Glint desk
Fri, 08-01-2021 06:59:51 PM ;

കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാംവട്ട ചര്‍ച്ചയും പരാജയം. നിയമം പിന്‍വലിച്ചാല്‍ മാത്രം തിരിച്ചു പോക്കെന്ന് കര്‍ഷകര്‍ അറിയിച്ചു. അടുത്ത ചര്‍ച്ച 15ന് നടക്കും. ചര്‍ച്ചയ്ക്കിടെ കടുത്ത നിലപാടാണ് കര്‍ഷകര്‍ കൈക്കൊണ്ടത്. കര്‍ഷക നേതാക്കള്‍ പ്ലക്കാര്‍ഡുയര്‍ത്തി. 'ഇവിടെ ജയിക്കും ; അല്ലെങ്കില്‍ ഇവിടെ മരിക്കും' എന്നായിരുന്നു പ്ലക്കാര്‍ഡിലെ വാചകം. നിയമം പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാകാതെ സംസാരിക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചു.

നിയമം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. നിയമം സ്വീകര്യമല്ലെങ്കില്‍ കോടതിയില്‍ പോകാന്‍ കൃഷി മന്ത്രി ആവശ്യപ്പെട്ടുവെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. എന്നാല്‍ കോടതിയില്‍ പോകില്ലെന്ന് നേതാക്കള്‍ മറുപടി നല്‍കി. പതിനഞ്ചാം തീയതി നിശ്ചയിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.

Tags: