സംസ്ഥാന സര്‍ക്കാരിനെ തിരുത്തി കേന്ദ്ര നേതൃത്വം; പോലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് യെച്ചൂരി

Glint desk
Mon, 23-11-2020 12:12:45 PM ;

പോലീസ് നിമയ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തി സി.പി.എം കേന്ദ്ര നേതൃത്വം. നിയമ ഭേദഗതി പുന:പരിശോധിക്കുമെന്നും നിയമ ഭേദഗതിയുമായി ഉയര്‍ന്നുവന്ന എല്ലാ ആശങ്കകളും പാര്‍ട്ടി വിശദമായി പരിഗണിക്കുമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. നിയമഭേദഗതിക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ജനറല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

വലിയ വിമര്‍ശനം ഉയര്‍ന്നിട്ടും ഓര്‍ഡിനന്‍സ് പിന്‍വലിക്കേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ ദിവസവും സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചിരുന്നത്. ഇതോടെ സര്‍ക്കാര്‍ നീക്കത്തിനെതിരേ കോടതിയെ സമീപിക്കാനും പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിരുന്നു.

Tags: