രാജ്യത്ത് 24 മണിക്കൂറിനിടെ 46,232 പേര്‍ക്ക് കൂടി കൊവിഡ്, 564 മരണം

Glint desk
Sat, 21-11-2020 10:53:03 AM ;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,232 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം 90,50,598 ആയി. 564 മരണം കൂടി 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചതോടെ ആകെ മരണം 1,32,726 ആയി. 4,39,747 സജീവരോഗികളാണ് രാജ്യത്ത് നിലവിലുള്ളത്. 84,78,124 പേരാണ് ഇതിനോടകം കൊവിഡില്‍നിന്ന് മുക്തി നേടിയത്. ഇതില്‍ 49,715 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നിലുള്ളത്. 

നവംബര്‍ 20 വരെ 13,06,57,808 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,66,022 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

Tags: