രാജ്യത്ത് 24 മണിക്കൂറിനിടെ 62,212 പുതിയ കൊവിഡ് കേസുകള്‍, 837 മരണം

Glint desk
Sat, 17-10-2020 11:58:09 AM ;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,212 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം 74,32,681 ആയി. 837 മരണമാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1,12,998 ആയി. നിലവില്‍ 7,95,087 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 65,24,596 പേര്‍ രോഗമുക്തി നേടി.

Tags: