രാജ്യത്ത് കൊവിഡ് കേസുകള്‍ 71 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 66,732 കൊവിഡ്ബാധിതര്‍

Glint desk
Mon, 12-10-2020 10:57:57 AM ;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 66,732 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം 71,20,539 ആയി. 816 മരണം കൂടി 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,09,150 ആയി. 1.53 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവില്‍ 8,61,853 പേരാണ് ചികില്‍സയില്‍ തുടരുന്നത്. ഇത് വരെ 61,49,535 പേര്‍ കൊവിഡ് രോഗമുക്തി നേടി. 86.36 ശതമാനമാണ് രാജ്യത്ത രോഗമുക്തി നിരക്ക്.

ഐ.സി.എം.ആര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 9,94,851 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇതുവരെ 8,78,72,093 സാമ്പിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ പറയുന്നു.

Tags: