രാജ്യത്ത് കൊവിഡ്ബാധിതര്‍ 70ലക്ഷം കടന്നു, ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തില്‍

Glint desk
Sun, 11-10-2020 11:14:50 AM ;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 74,383 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം 70,53,806 ആയി ഉയര്‍ന്നു. 918 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണം 1,08,334 ആയി. 8,67,496 പേരാണ് ചികില്‍സയില്‍ തുടരുന്നത്. രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 60 ലക്ഷം കടന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 11,755 പേര്‍ക്കാണ് കേരളത്തില്‍ ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കൊവിഡ്ബാധ ഏറ്റവും രൂക്ഷമായിട്ടുള്ള മഹാരാഷ്ട്രയില്‍ 11,416 പേര്‍ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. 

Tags: