കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി

Glint desk
Sun, 20-09-2020 06:28:35 PM ;

കടുത്ത എതിര്‍പ്പിനിടിയിലും കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടു കൂടിയാണ് ബില്‍ പാസാക്കിയത്. പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. കരാര്‍ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകളാണ് സഭ പാസാക്കിയത്.

സഭയിലെ നാടകീയ രംഗങ്ങള്‍ക്ക് ഇടയിലാണ് ബില്ല് പാസാക്കിയത്. ബില്ല് കര്‍ഷകരുടെ മരണവാറണ്ടെന്നാണ് കോണ്‍ഗ്രസ് എംപി പ്രതാപ് സിംഗ് ബാജ്വ ആരോപണമുന്നയിച്ചത്.

Tags: