രാജ്യത്തെ കൊവിഡ്ബാധിതരുടെ എണ്ണം 25ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 65,002 പുതിയ രോഗികള്‍

Glint desk
Sat, 15-08-2020 11:26:09 AM ;

രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 25,26,193 ആയി. 24 മണിക്കൂറിനിടെ 996 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും ഇതോടെ കോവിഡ് മൂലം രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 49,036 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവില്‍ 6,68,220 എണ്ണം സജീവ കേസുകളാണ്. 18,08,937 പേര്‍ രോഗമുക്തി നേടി.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നില്‍.

Tags: