അമിത് ഷാ കൊവിഡ് മുക്തി നേടി; വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും

Glint desk
Fri, 14-08-2020 05:36:44 PM ;

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായി. അദ്ദേഹം തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം കുറച്ചു ദിവസംകൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ചയോളം ഹരിയാണയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് അമിത് ഷാ രോഗമുക്തി നേടിയത്.

ദൈവത്തിന് നന്ദി പറയുന്നുവെന്നും താന്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags: