രാജ്യത്ത് 24 മണിക്കൂറിനിടെ 60,963 രോഗികള്‍, 834 മരണം

Glint desk
Wed, 12-08-2020 10:49:11 AM ;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 60,963 പേര്‍ക്ക്. 834 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 23,29,639 ആയി. ഇതില്‍ 6,43,948 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. കൊവിഡ് മൂലം ഇതുവരെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 46,091 ആയി.  16,39,599 പേര്‍ ഇതുവരെ രോഗമുക്തി നേടി. 

നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് തൊട്ടുപിന്നില്‍.

ഓഗസ്റ്റ് 11 വരെ 2,60,15,297സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ചൊവ്വാഴ്ച മാത്രം 7,33,449 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആര്‍. വ്യക്തമാക്കി.

Tags: