മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ്

Glint desk
Mon, 10-08-2020 02:23:19 PM ;

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടത്. ഒരാഴ്ചക്കിടെ താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പ്രത്യേക പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കൊവിഡ് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തത്.

Tags: