രാജ്യത്ത് 24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കൊവിഡ്, 500 മരണം

Glint desk
Mon, 13-07-2020 10:43:22 AM ;

രാജ്യത്തെ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 500 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊറോണബാധിതരുടെ എണ്ണം 8,78,254 ആയി. ഇതില്‍ 3,01,609 സജീവ കേസുകളാണുള്ളത്. 5,53,471 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് ഇതുവരെ 23,174 പേര്‍ മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യന്ത്രാലയം അറിയിച്ചു.

ജൂലൈ 12 വരെ 1,18,06,256 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,19,103 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം നിലവില്‍ 2,54,427 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,03,813 പേര്‍ ചികില്‍സയില്‍ തുടരുന്നു. 1,40,325 പേര്‍ രോഗമുക്തി നേടി. 10,289 പേര്‍ മരിച്ചു.

തമിഴ്‌നാട്ടില്‍ 1,38,470 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 46,972 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 89,532 പേര്‍ രോഗമുക്തി നേടി. 1,966 പേര്‍ മരിച്ചു.ഡല്‍ഹിയില്‍ 1,12,494 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3,371 പേര്‍ മരിച്ചു. 19,155 പേര്‍ ഇപ്പോള്‍ ചികില്‍സയില്‍ തുടരുന്നുണ്ട്. 19,155 സജീവ കേസുകളാണുള്ളത്.

Tags: