ഐശ്വര്യ റായിക്കും മകള്‍ക്കും കൊവിഡ്

Glint desk
Sun, 12-07-2020 06:02:55 PM ;

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐശ്വര്യാ റായിക്കും മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടെയും ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു എങ്കിലും സ്രവ പരിശോധനയില്‍ കൊവിഡ് ബാധിതര്‍ ആണെന്ന് കണ്ടെത്തി. ജയ ബച്ചന്റെ പരിശോധനാഫലം നെഗറ്റീവാണ്.

അമിതാഭ് ബച്ചനാണ് താര കുടുംബത്തില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് അഭിഷേക് ബച്ചന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇരുവരും ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടിരുന്നു. ബച്ചന്റെ വസതി അണുവിമുക്തമാക്കി. ജോലിക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കി.

Tags: