രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പേര്‍ക്ക് കൊവിഡ്, മരണം 551

Glint desk
Sun, 12-07-2020 11:47:08 AM ;

രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 551 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊറോണവൈറസ് ബാധിതരുടെ എണ്ണം 8,49,553 ആയി. രാജ്യത്ത് ഇതുവരെ 22,674 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 2,29,258 സജീവ കേസുകളാണുള്ളത്. 5,34,621 പേര്‍ ഇതുവരെ രോഗമുക്തി നേടി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. സംസ്ഥാനത്ത് 2,46,600 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 99,499 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. 10,1116 പേര്‍ മരിച്ചു. 1,36,985 പേര്‍ രോഗമുക്തി നേടി. 

1,34,226 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 46,413 പേര്‍ ചികില്‍സയില്‍ തുടരുന്നുണ്ട്. 1,898 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 85,915 പേര്‍ രോഗമുക്തി നേടി. 

ഡല്‍ഹിയില്‍ 1,10,921 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 19,895 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 3,334 പേര്‍ മരിച്ചു. 87,692 പേര്‍ രോഗമുക്തി നേടി. 

Tags: