രാജ്യത്ത് കൊവിഡ്ബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു

Glint desk
Sat, 11-07-2020 10:46:46 AM ;

രാജ്യത്തെ കൊറോണവൈറസ് ബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 519 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 8,20,916 ആയി. 22,123 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. നിലവില്‍ 2,83,407 സജീവ കേസുകളാണ് ഉള്ളത്. 5,15,386 പേര്‍ രോഗമുക്തി നേടി. 

ജൂലൈ പത്ത് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,13,07,002 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,82,511 സാമ്പിളുകളാണ് പരിശോധിച്ചത്. 

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 2,38,461 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 95,943 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 1,32,625 പേര്‍ രോഗമുക്തി നേടി. 9,893 പേരാണ് മഹാരാഷ്ട്രയില്‍ ഇതിനോടകം കൊവിഡ്ബാധിച്ച് മരിച്ചത്. 

തമിഴ്‌നാട്ടില്‍ 1,30,261 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 46,108 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 1,829 പേര്‍ മരിച്ചു. 82,324 പേര്‍ രോഗമുക്തി നേടി. 

ഡല്‍ഹിയില്‍ ഇതുവരെ 1,09,140 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 21,146 പേര്‍ ചികില്‍സയിലുണ്ട്. 3,300 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 84,694 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 

Tags: