ജീവനക്കാര്‍ക്കെല്ലാം കമ്പനിയുടെ ഓഹരി നല്‍കി ഓയോ

Glint desk
Sat, 04-07-2020 12:34:03 PM ;

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓയോ ഏപ്രിലില്‍ ശമ്പളം കുറയ്ക്കുകയും ചില ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതിന് പിന്നാലെ എല്ലാ ജീവനക്കാര്‍ക്കും കമ്പനിയില്‍ ഓഹരി വിഹിതം നല്‍കുന്നു. ഇതുസംബന്ധിച്ച് കമ്പനി ജീവനക്കാര്‍ക്ക് കത്തയച്ചു. അവധിയില്‍ ഉള്ളവര്‍ക്കും ഓഹരി വിഹിതം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എംപ്ലോയീസ് സ്‌റ്റോക്ക് ഓണര്‍ഷിപ്പ് (ജീവനക്കാര്‍ക്കുള്ള ഓഹരി ഉടമസ്ഥാവകാശ പദ്ധതി) പ്രകാരമാണ് കുറഞ്ഞവിലയില്‍ ഓഹരി അനുവദിക്കുക. നിയന്ത്രിത ഓഹരി യൂണിറ്റുകളായാകും(ആര്‍.എസ്.യു) അനുവദിക്കുക. പ്രതിസന്ധിയുടെ സമയത്ത് കമ്പനിയെ സഹായിച്ചതിനുള്ള പ്രതിഫലമായാണ് ഓഹരി വിഹിതം നല്‍കുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags: