ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 6977 പുതിയ കൊറോണ കേസുകള്‍

Glint desk
Mon, 25-05-2020 10:26:08 AM ;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 6977 കൊറോണ പോസിറ്റീവ് കേസുകള്‍. 154 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 1,38,845 ആയി ഉയര്‍ന്നു. 4021 പേര്‍ക്കാണ് കൊറോണ ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. നിലവില്‍ 77,103 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ആകെ 57,720 പേര്‍ക്കാണ് രോഗം ഭേദമായത്. 

രോഗവ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതെ ഉള്ളുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാജ്യത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്ത് 43 ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത്. എന്നാല്‍ കഴിഞ്ഞ 2 ദിവസങ്ങളിലായുള്ള രോഗവ്യാപനത്തിന്റെ വേഗത ആശങ്ക ജനിപ്പിക്കുന്നതാണ്. കൊറോണ മോശമായി ബാധിച്ച 10 രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. 

കൊറോണ ഏറ്റവും മോശമായി ബാധിച്ച മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം അമ്പതിനായിരം കടന്നു. ഇവിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 16,227 ആയി. 

Tags: