റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു, മോറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി

Glint desk
Fri, 22-05-2020 12:12:52 PM ;

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.4% കുറച്ചു. കൊറോണ പ്രതിസന്ധിക്കിടെ ഇത് രണ്ടാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35%മാണ്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ് എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ജി.ഡി.പി വളര്‍ച്ചാനിരക്കില്‍ കുറവ് വരും. 

2020-21 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് പൂജ്യത്തില്‍ താഴെയാകും. വ്യവസായ ഉല്‍പ്പാദന മേഖലയിലും ഇടിവുണ്ടാകും. നാണയപെരുപ്പം 4%ത്തില്‍ താഴെ എത്തും. 
വായ്പാ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി. മൊറട്ടോറിയം കാലയളവിലെ പലിശ അടക്കുന്നതിലും ഇളവ് നല്‍കിയിട്ടുണ്ട്. പലിശ ഒരുമിച്ച് അടയ്‌ക്കേണ്ടതില്ല, തവണകളായി അടച്ചാല്‍ മതി. 

നിരക്ക് കുറയ്ക്കുന്നത് വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. വിവിധ മേഖലകള്‍ക്കായി ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശയില്‍ കാര്യമായ കുറവ് വന്നു. ജൂണില്‍ നടക്കേണ്ട പണവായ്പ നയയോഗം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെ ആക്കിയിരുന്നു. 

Tags: