ആഭ്യന്തര വിമാന സര്‍വീസ് നിരക്ക് പ്രഖ്യാപിച്ചു

Glint desk
Fri, 22-05-2020 11:13:12 AM ;

തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന ആഭ്യന്തരവിമാന സര്‍വ്വീസിന്റെ ടിക്കറ്റ് നിരക്ക് ഡി.ജി.സി.എ പ്രസിദ്ധീകരിച്ചു. വിമാന സര്‍വീസ് റൂട്ടുകളെ 7 ആയി തിരിച്ചാണ് നിരക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
1) 40 മിനിറ്റില്‍ താഴെയുള്ള വിമാന സര്‍വീസ്
2) 40-60 മിനിറ്റ് 
3) 60-90 മിനിറ്റ് 
4) 90-120 മിനിറ്റ് 
5) 120-150 മിനിറ്റ് 
6) 150-180 മിനിറ്റ് 
7) 180-210 മിനിറ്റ് എന്നിങ്ങനെയാണ് റൂട്ടുകളെ തിരിച്ചിരിക്കുന്നത്.
 
ഡല്‍ഹി-തിരുവനന്തപുരം സെക്ടറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 18,600 രൂപയും കുറഞ്ഞ നിരക്ക് 6,500 രൂപയുമാണ്. തിരുവനന്തപുരം-മുംബൈ സെക്ടറില്‍ ഉയര്‍ന്ന നിരക്ക് 10,000ഉം കുറഞ്ഞ നിരക്ക് 3,500ഉം ആണ്. 

ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും കൂടിയ നിരക്ക് 15,700 രൂപയും കുറഞ്ഞ നിരക്ക് 5,500 രൂപ. ഇതേ നിരക്ക് ആണ് ഡല്‍ഹി-മംഗലാപുരം സെക്ടറിലെ യാത്രക്കും ചെലവ് ആകുക. കൊച്ചി-അഹമ്മദാബാദ് സെക്ടറില്‍ ഉയര്‍ന്ന നിരക്ക് 13,000വും കുറഞ്ഞ നിരക്ക് 4,500ഉം ആണ്. 

കൊച്ചി-ഹൈദരാബാദ്, തിരുവനന്തപുരം സെക്ടറില്‍ ഉയര്‍ന്ന നിരക്ക് 9,000. കുറഞ്ഞ നിരക്ക് 3000. കോഴിക്കോട്-ചെന്നൈ, കൊച്ചി-ചെന്നൈ, തിരുവനന്തപുരം എന്നീ സെക്ടറില്‍ കൂടിയ നിരക്ക് 7,500 കുറഞ്ഞ നിരക്ക് 2,500. കൊച്ചി-ഗോവ, തിരുവനന്തപുരം-ബാംഗ്ലൂര്‍ എന്നീ സെക്ടറുകളില്‍ ഉയര്‍ന്ന നിരക്ക് 7,500 കുറഞ്ഞ നിരക്ക് 2,500. കോഴിക്കോട്-ബാംഗ്ലൂര്‍, കൊച്ചി-ബാംഗ്ലൂര്‍ സെക്ടറില്‍ ഉയര്‍ന്ന നിരക്ക് 6000, കുറഞ്ഞ നിരക്ക് 2,000. 

കൊച്ചി-ചെന്നൈ സെക്ടറില്‍ ഉയര്‍ന്ന നിരക്ക് 9,000 ആണ്. കുറഞ്ഞ നിരക്ക് 3,000. കൊച്ചി-തിരുവനന്തപുരം ഉയര്‍ന്ന നിരക്ക് 6,000. കുറഞ്ഞ നിരക്ക് 2000 എന്നിങ്ങനെയാണ്. ജി.എസ്.ടി, യൂസര്‍ ഫീ, പാസഞ്ചര്‍ സര്‍വ്വീസ് ടാക്‌സ് എന്നിവ ഈ നിരക്കിന് പുറമെ നല്‍കണം. എല്ലാ വിമാനത്തിലെയും 40% ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കിനും ഉയര്‍ന്ന നിരക്കിനും ഇടയില്‍ ഉള്ള പകുതി നിരക്കിന് താഴെ ആണഅ വില്‍ക്കേണ്ടത്. ഓഗസ്റ്റ് 24 അര്‍ദ്ധരാത്രി വരെ ഈ നിരക്ക് തുടരും.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒഴികെ കേരളത്തിലെ മറ്റ് 3 വിമാനത്താവളങ്ങളില്‍ നിന്നും ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ പരിഗണിക്കും എന്ന് സിവില്‍ വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.   

Tags: