കൊറോണ: ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 540 രോഗികള്‍, 17 മരണം

Glint desk
Thu, 09-04-2020 12:05:08 PM ;

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 540 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണബാധിതരുടെ എണ്ണം 5,734 ആയി. 24 മണിക്കൂറിനുള്ളില്‍ 17 പേര്‍ മരിച്ചു. മരണസംഖ്യ 166 ആയി. 473 പേര്‍ രോഗമുക്തരായി.

ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണസംഖ്യയും മഹാരാഷ്ട്രയിലാണ്. 1135 രോഗികളില്‍ 72 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 738 പേര്‍ക്കും ഡല്‍ഹിയില്‍ 669 പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു.  

Tags: