രാജ്യത്ത് 10 കൊറോണ സ്‌പോട്ടുകള്‍ കണ്ടെത്തി

Glint desk
Tue, 31-03-2020 12:43:43 PM ;

കൊറോണവൈറസ് വ്യാപകമായി പടര്‍ന്നുപിടിക്കുന്നതിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച 10 സ്ഥലങ്ങള്‍ കണ്ടെത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് 10 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയത്. കേരളത്തില്‍ പത്തനംതിട്ടയും കാസര്‍കോടുമാണ് കൊറോണ ഹോട്ട് സ്‌പോട്ട് പട്ടികയിലുള്ളത്. 

നിസാമുദ്ദീന്‍, ദില്‍ഷാദ് ഗാര്‍ഡന്‍, മീററ്റ്, ഭീല്‍വാര, അഹമ്മദാബാദ്, മുംബൈ, പൂനെ, നോയിഡ എന്നിവയാണ് രാജ്യത്തെ മറ്റ് സ്ഥലങ്ങള്‍. ഹോട്ട്‌സ്‌പോട്ട് കണ്ടെത്തിയതിലൂടെ ഉദ്ദേശിക്കുന്നത് ഈ സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് രോഗവ്യാപനം തടയുക എന്നതാണ്. 

നിസാമുദ്ദീന്‍ ദര്‍ഗയ്ക്ക് സമീപമുള്ള മര്‍ക്കസ് പള്ളിയില്‍ ഈ മാസം 18ന് മത സമ്മേളനം നടന്നിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ഒട്ടേറെ ആളുകള്‍ കൊറോണ പോസിറ്റീവായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 7 പേര്‍ ഇതിനോടകം മരിക്കുകയും ചെയ്തിരുന്നു.   

Tags: