കൊറോണ: തമിഴ്‌നാട്ടില്‍ ആദ്യ മരണം

Glint desk
Wed, 25-03-2020 10:25:56 AM ;

കൊവിഡ് 19 വൈറസ്ബാധയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരാള്‍ മരിച്ചു. മധുര സ്വദേശിയായ 54 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. മധുര രാജാജി ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കവേയാണ് മരണം. ഇയാള്‍ക്ക് രോഗം പകര്‍ന്നത് എങ്ങനെയാണെന്ന് സ്ഥിരീകരിക്കാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചിരുന്നില്ല. രാജ്യത്ത് ഇതുവരെ 562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 48പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 

ഇന്ത്യയില്‍ ഇതുവരെ 12 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനതാ കര്‍ഫ്യൂവിനേക്കാള്‍ ശക്തമായ ലോക്ക്ഡൗണാണ് പ്രഖ്യാപിക്കുന്നത് എന്നാണ് ഇതിനെ പറ്റി പ്രധാനമന്ത്രി വ്യക്തമാക്കിയത്. 

Tags: