കൊവിഡ് 19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു

Glint Desk
Sat, 14-03-2020 04:55:41 PM ;

കൊറോണവൈറസിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് 2 പേര്‍ വൈറസ്ബാധ മൂലം മരിച്ചിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കും. 

കര്‍ണ്ണാടകയിലും ഡല്‍ഹിയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കല്‍ബുര്‍ഗി സ്വദേശിയായ 76കാരനും ഡല്‍ഹി സ്വദേശിയായ 69കാരിയുമാണ് മരണപ്പെട്ടത്. 

രാജ്യത്ത് 83 പേരിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 66 പേര്‍ ഇന്ത്യന്‍ സ്വദേശികളും മറ്റുള്ളവര്‍ വിദേശികളുമാണ്. 

Tags: