നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ വൈകും

Glint desk
Sat, 29-02-2020 02:30:07 PM ;

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. നിലവില്‍ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത് മാര്‍ച്ച് 3ന് ആണ്. എന്നാല്‍ പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് 6നാണ്. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പവന്‍ ഗുപ്തയുടെ ഹര്‍ജി. 

അടുത്ത ആഴ്ച സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ താല്‍ക്കാലിക പട്ടികയിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്. 

തിരുത്തല്‍ ഹര്‍ജിയില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. തിരുത്തല്‍ ഹര്‍ജി കോടതി തള്ളിയാലും ദയാ ഹര്‍ജിയുമായി മുന്നോട്ട് പോവാന്‍ പവന്‍ ഗുപ്തയ്ക്ക് അവകാശമുണ്ട്. പ്രതികളുടെ വധശിക്ഷ ഒന്നിച്ചു നടപ്പാക്കേണ്ടതിനാല്‍ മാര്‍ച്ച് 20 വരെ വധശിക്ഷ നീണ്ട് പോവാന്‍ സാധ്യതയുണ്ട്. 

Tags: