ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും ലഭ്യമാക്കാന്‍ ഇന്ത്യ

Glint Desk
Wed, 19-02-2020 05:40:53 PM ;

ഏപ്രില്‍ ഒന്ന് മുതല്‍ ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലുമാകും രാജ്യത്ത് ലഭിക്കുക. യൂറോ 4 എന്ന നിലവാരത്തില്‍ നിന്ന് യൂറോ 6 എന്ന നിലവാരത്തിലേക്ക് മാറുന്നതോടെയാണ് ഇത് സാധ്യമാകുന്നത്. മൂന്ന് വര്‍ഷം കൊണ്ടാണ് ഈ നേട്ടം രാജ്യം സ്വന്തമാക്കുന്നത്. 

വാഹനങ്ങള്‍ പുറത്തുവിടുന്ന മലിനീകരണ ഘടകങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിന്റെ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് അഥവാ ബി.എസ് 6. 2017ലാണ് നിലവിലുള്ള ബി.എസ് 4 എന്ന നിലവാരം നിലവില്‍ വന്നത്. നാലില്‍ നിന്ന് നേരിട്ട് ആറിലേക്കാണ് രാജ്യം മുന്നേറിയിരിക്കുന്നത്.   

യൂറോപ്പിലെ യൂറോ ചട്ടങ്ങള്‍ക്ക് സമാനം തന്നെയാണ് ബി.എസ് നിലവാരവും. രാജ്യത്തെ അന്തരീക്ഷ മലിനീകരണം വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ബി.എസ് 6ലേക്ക് ഒറ്റയടിക്ക് മാറാന്‍ തീരുമാനിക്കുന്നത്. 

Tags: